Monday, April 29, 2024
keralaNews

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമര്‍ശവുമായി അധിക്ഷേപിച്ച് ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമര്‍ശവുമായി അധിക്ഷേപിച്ച് ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. തിങ്കളാഴ്ച ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം. രാഹുല്‍ വിദ്യാര്‍ത്ഥിനികളോട് സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.’രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ മാത്രമേ പോകുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ്. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണം’ എന്നൊക്കെയാണ് ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം.
അതേസമയം ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി പ്രതികരിച്ചു.