Tuesday, May 14, 2024
keralaLocal NewsNews

വീടിന് ഭീഷണിയായി വാകമരം; നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ്. 

എരുമേലി:വീടിന് ഭീഷണിയായി നിൽക്കുന്ന  വാകമരം മുറിച്ച് മാറ്റന്നതിനുള്ള
നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് എരുമേലി ദേവസ്വം   അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് . ആർ രാജീവ് പറഞ്ഞു.ഇത് സംബന്ധിച്ച്
” കേരള ബ്രേക്കിംഗ് ഓൺ ലൈൻ ന്യൂസ് ” ഇന്നലെ വാർത്ത നൽകിയിരുന്നു. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് തൊട്ടു പുറകിലായി  താമസിക്കുന്ന ഇടശ്ശേരിൽ പി പി വേണുഗോപാലാണ് കഴിഞ്ഞ മൂന്ന് വർഷമായി പരാതി നൽകുന്നത്.വീടും , വീടിന്  മുകളിൽക്കൂടിപ്പോകുന്ന വൈദ്യുതി ലൈനും ഭീഷണിയായി നിൽക്കുന്ന ദേവസ്വം ബോർഡിന്റെ വാകമരം  അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.