Friday, April 26, 2024
keralaNewspolitics

മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി :പിസി ജോര്‍ജ്ജ്

കൊച്ചി;മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി പിസി ജോര്‍ജ്ജ് .പിണറായി വിജയന്‍ സ്വര്‍ണക്കള്ളക്കടത്തുകാരനാണ്.22 തവണ സ്വര്‍ണം കടത്തി.ഇരുപത്തി മൂന്നാം തവണയാണ് പിടിച്ചത്.630 കിലോ സ്വര്‍ണം കടത്തിയെന്നും അദ്ദേഹം ആരോപിച്ചു.സത്യങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് തനിക്കെതിരായ കേസുകള്‍.സ്വപ്നയുമായി ഗൂഡാലോചന നടത്തിയിട്ടില്ല
കണ്ടതെല്ലാം പരസ്യമായിട്ടാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേള്‍ക്കുന്നത്.ഇ.പി.ജയരാന്‍ മഠയനാണ്.വിമാനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ടത് ശരിയല്ല.കേരളം ഭരിച്ചതില്‍ ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണ് പിണറായിയുടേത്.കേസെടുത്ത് പേടിപ്പിക്കാന്‍ നോക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.