Saturday, April 20, 2024
keralaLocal NewsNews

എരുമേലി ഗ്രാമപഞ്ചായത്തിൽ അവിശ്വാസം പാസായി 

എരുമേലി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. പ്രമേയ ചർച്ചയിൽ എൽഡിഎഫ് അംഗങ്ങൾ ആരും പങ്കെടുത്തിരുന്നില്ല.യുഡിഎഫിലെ 11 പേരും സ്വതന്ത്ര അംഗത്തിന്റെയും പിന്തുണ കൂടി 12 പേരാണ് അവിശ്വാസ  പ്രമേയത്തിൽ അനുകൂലിച്ച്‌ ഒപ്പുവച്ചത്. ഉച്ചക്ക് ശേഷം വൈസ് പ്രസിഡന്റ്  എതിരെയുള്ള അവിശ്വാസപ്രമേയം നടക്കും.11:30 യാണ്  അവിശ്വാസ  നടപടികൾ പൂർത്തിയാക്കിയത്.കാഞ്ഞിരപ്പള്ളി ബി ഡി ഒ
റിട്ടേണിംഗ് ഓഫീസറായി ഫൈസൽ നടപടികൾ നിയന്ത്രിച്ചു.പ്രസിഡന്റിന്റെ എതിരെയുള്ള അവിശ്വാസപ്രമേയം പാസാക്കിയ തുടർന്ന് എരുമേലി ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ് താൽക്കാലിക ചുമതല വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയാമ്മ ജോസഫിന് നൽകിയതായി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസവും പാസായി . ഇന്ന് ഉച്ചകഴിഞ്ഞ് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ വൈസ് പ്രസിഡന്റ് എത്തിയിരുന്നില്ല . ഇതോടെയാണ് അവിശ്വാസം പാസായത് . രാവിലെ നടന്ന പ്രസിഡന്റിന് എതിരെയുള്ള അവശ്വാസ പ്രമേയത്തിലും പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. അവിശ്വാസ പ്രമേയത്തെ തുടര്‍ന്നുള്ള തുടര്‍നടപടികള്‍ 15 ദിവസത്തിനകം ഇലക്ഷന്‍ കമ്മീഷന്‍ വരണാധികാരിയായ ബിഡിഒ തീരുമാനിക്കും. പ്രസിഡന്റ് / വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും നടക്കും. അതുവരെ ഗ്രാമപഞ്ചായത്തിന്റെ ചുമതല വികസനകാര്യ സ്റ്റാന്‍ന്റിംഗ് ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോസഫിന് നല്‍കിയിരിക്കുകയാണ് .