Thursday, May 2, 2024
keralaNews

തിരുവനന്തപുരം കാവടിയാറില്‍ ഹോട്ടലില്‍ തീപിടുത്തം.

കാവടിയാറില്‍ ഹോട്ടലില്‍ തീപിടുത്തം. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാനായി റൂഫ്ടോപ്പില്‍ നിര്‍മ്മിച്ചിരുന്നു താത്കാലിക നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ കുടുങ്ങി പോയ ഇതര സംസ്ഥാന തൊഴിലാളികളെ കയറു കെട്ടി താഴെ ഇറക്കുകയായിരുന്നു. ഇവരില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.