Thursday, April 25, 2024
keralaLocal NewsNews

വെള്ളാള മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് ഇലക്ഷന്‍ ഫെബ്രുവരി 26ന്

കേരള വെള്ളാള മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് ഇലക്ഷന്‍ ഫെബ്രുവരി 26ന് നടക്കുമെന്ന് റിട്ടേണിങ് ഓഫീസര്‍ പി. എന്‍ ദാമോദരന്‍ പിള്ള അറിയിച്ചു. 21യൂണിയന്‍ സീറ്റിലേക്കും 5ജനറല്‍ സീറ്റിലേക്കും 2 വനിതാ 2 യൂത്ത് മണ്ഡലങ്ങളിലേക്കും ഉള്‍പ്പെടെ 30 മണ്ഡലങ്ങളിലാണ് ഇലക്ഷന്‍ പ്രഖ്യാപിച്ചത് നടപടി ക്രമങ്ങളുടെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.ആക്ഷേപങ്ങള്‍ ഡിസംബര്‍ 25വരെ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക ജനുവരി 5 പ്രസിദ്ധീകരിക്കും. ജനുവരി 14വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.16ന് സൂഷ്മപരിശോധന നടത്തി 21ന് അന്തിമ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കും. ഫെബ്രുവരി 26ന് ഇലക്ഷനും 28ന് ഫലപ്രഖ്യാപനവും നടക്കുമെന്ന് വിഞ്ജാപനത്തില്‍ വ്യക്തമാക്കി.