Sunday, April 28, 2024
keralaNews

വോട്ടര്‍ പട്ടികയില്‍ 282 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സ്….

 

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടികയായപ്പോള്‍ അന്തിമ പട്ടികയില്‍ 2,76,56,579 വോട്ടര്‍മാര്‍. ഇവരില്‍ 1,44,83,668 പേര്‍ സ്ത്രീകളും 1,31,72,629 പേര്‍ പുരുഷന്‍മാരും 282 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്.ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയില്‍ തന്നെയാണ് കൂടുതല്‍ ട്രാന്‍സ്ജെന്‍ഡേഴ്സുകളുള്ളത്. 49 പേര്‍. എറണാകുളത്താണ് രണ്ടാമതുള്ളത്. 42പേര്‍.ഏറ്റവും കുറവ് വോട്ടര്‍മാരുള്ള വയനാട്ടില്‍ 6 ട്രാന്‍സ്ജെന്‍ഡേഴ്സുകളുണ്ട്. ജില്ലകളിലെ ട്രാന്‍സ് ജന്‍ഡേഴ്സന്റെ എണ്ണം. തിരുവനന്തപുരം-24, കൊല്ലം -21, ആലപ്പുഴ -12,എറണാകുളം 42, തൃശ്ശൂര്‍24, പാലക്കാട് 28, മലപ്പുറം -49 -കോഴിക്കോട്-30, കണ്ണൂര്‍ 14 -കാസര്‍ഗോഡ് 8 എന്നിങ്ങനെയാണ് കണക്കുകള്‍.