Friday, May 3, 2024
keralaNews

സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ഗോതമ്പ് നിര്‍ത്തലാക്കി.

തിരുവനന്തപുരം :സംസ്ഥാനത്ത് റേഷന്‍കടകള്‍ വഴി മുന്‍ഗണനേതര വിഭാഗത്തിന് (നീല, വെള്ള കാര്‍ഡുകള്‍) വിതരണം ചെയ്യുന്ന ഗോതമ്പ് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി നിര്‍ത്തലാക്കി. ടൈഡ് ഓവര്‍ വിഹിതമായി 6459.074 ടണ്‍ ഗോതമ്പാണു കേന്ദ്രം സംസ്ഥാനത്തിനു നല്‍കിയിരുന്നത്. ഇതാണു നിര്‍ത്തലാക്കിയത്.ഏകദേശം 50 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കു ഗോതമ്പ് ലഭിക്കാത്ത സാഹചര്യമുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാനത്തു ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്നു മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗോതമ്പു വിഹിതം നിര്‍ത്തിയത് താല്‍ക്കാലിക നടപടിയാണെന്നും ഉല്‍പാദനം കൂടുമ്പോള്‍ പുനഃസ്ഥാപിക്കുമെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.