Tuesday, May 7, 2024
keralaLocal NewsNews

സംയുക്ത ട്രേഡ് യൂണിയന്‍ എരുമേലിയില്‍ ജനകീയ ധര്‍ണ്ണ നടത്തി.

സംയുക്ത ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഹ്വാന പ്രകാരം എരുമേലിയില്‍ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും,ലാഭത്തില്‍ പോകുന്ന പൊതുമേഘല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്ന നടപടികള്‍ക്കെതിരെയും എരുമേലി പേട്ട കവലയില്‍ നടന്ന ജനകീയ ധര്‍ണ്ണ നടത്തി. പരിപാടിയില്‍ ഉദ്ഘാടകന്‍ സി ഐ റ്റി യു നേതാവ് റ്റി പി തൊമ്മി ഉദ്ഘാടനം ചെയ്തു.യുറ്റിയുസി സംസ്ഥാന സമിതി അംഗം എന്‍ .സദാനന്ദന്‍ അധ്യക്ഷത വഹിച്ചു . പരിപാടിയില്‍ വിവിധ യൂണിയന്‍ നേതാക്കളായ പ്രകാശ് പുളിക്കന്‍ (യൂത്ത് ഐഎന്റ്റിയുസി ജില്ലാ പ്രസിഡന്റ്), ഗിരിഷ് കുമാര്‍ (സിഐറ്റിയു പ്രസിഡന്റ്), വി പി സുഗതന്‍ (എഐറ്റിയുസി), പി എം ഇര്‍ഷാദ് എഐറ്റിയുസി)ഐ എന്‍ റ്റിയുസി നേതാക്കളായ സലീംകണ്ണങ്കര, നാസര്‍ പനച്ചി, റജി അബാറ, യു ഐ യു സി നേതാക്കളായ പി കെ റസാക്ക്, സതീശ് കുമാര്‍, കെ റ്റി യുസി (ജെ) നേതാവ് അപ്പച്ചന്‍ ഇളയാനി തോട്ടം, കെ റ്റി യു സി (എം) നേതാവ് കെ സി കുര്യന്‍, സി കെ റ്റിയു നേതാവ് ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സംയുക്ത ട്രേഡ് യൂണിയന്‍ നേതക്കളായ മുരളീധരന്‍,രാമചന്ദ്രന്‍പതാലില്‍ ബോബന്‍ പമ്പാവാലി, എം എസ് നാസ്സര്‍, സണ്ണി ചെറുവള്ളി അജിത് കുമാര്‍ (അനന്ദു ഓട്ടോ ) നൗഷാദ് പനച്ചിയില്‍ ബാബു ഒഴക്കനാട് എം എം ബാബു , റെജി വാളിപ്ലാക്കല്‍,സിബി, വിനോദ് തുങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.