Friday, May 3, 2024
EntertainmentkeralaNews

സിനിമ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്കേറ്റു

പെരുമ്പാവൂര്‍: ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പരുക്ക്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയില്‍ ചിത്രീകരണം നടക്കുന്നതിനിടെയാണ് ടൊവിനോ തോമസിന്റെ കാലിന് പരുക്കേറ്റത്. ഇതേത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു.                                                പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാലാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കുമെന്ന് സംവിധായകന്‍ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ഗോഡ്‌സ്പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍, മൈത്രി മൂവി മെക്കേഴ്സ് എന്നിവരാണ് ടൊവിനോയുടെ ചിത്രം നിര്‍മിക്കുന്നത്.                                          സുവീന്‍ എസ് സോമശേഖരാണ് തിരക്കഥ. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റര്‍.