Monday, April 29, 2024
keralaNewspolitics

പിസി ജോര്‍ജ് ജനകീയ വിഷയങ്ങളില്‍ നിന്നും ഒളിച്ചോടുന്നു : അഡ്വ. ടോമി കല്ലാനി

പരാജയ ഭീതി മൂലം ജോര്‍ജ് അക്രമം അഴിച്ചുവിടുന്നുവെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി

എരുമേലി: ജനകീയ വിഷയങ്ങളില്‍ നിന്നും പിസി ജോര്‍ജ് ഒളിച്ചോടുകയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി.പൂഞ്ഞാറിലെ വികസനം സംബന്ധിച്ച് യുഡിഎഫ് ഉന്നയിച്ച ഒരു വിഷയത്തിനും ജോര്‍ജ് മറുപടി നല്‍കിയിട്ടില്ല. വികസനവും രാഷ്ട്രീയവും പറയാനില്ലാത്തതിനാല്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണ് ജോര്‍ജ്. ഇതു ഒരു മത്സരാര്‍ത്ഥിക്ക് ഭൂഷണമല്ലെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

കഴിഞ്ഞ കാലയളവില്‍ എന്താണ് താന്‍ നിയോജക മണ്ഡലത്തില്‍ ചെയ്തതെന്നുപോലും അദ്ദേഹത്തിന് വ്യക്തതയില്ല. അതുകൊണ്ടുതന്നെ വിവാദമുണ്ടാക്കി വോട്ടുപിടിക്കാനാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്. മതവൈരമുണ്ടാക്കി ഒരു വോട്ടുപോലും വേണ്ടെന്ന നിലപാടില്‍ യുഡിഎഫ് ഉറച്ചു നില്‍ക്കുകയാണ്. അതേസമയം തന്നെ പരാജയ ഭീതിയില്‍ ജനപക്ഷവും പിസി ജോര്‍ജും അക്രമം അഴിച്ചുവിടാനുള്ള നീക്കവും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ യുഡിഎഫിന്റെ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചതിന് പിന്നില്‍ പിസി ജോര്‍ജും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ്. പരാജയ ഭീതി മൂലമാണ് അക്രമം അഴിച്ചുവിടുന്നതെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.