Saturday, May 4, 2024
keralaLocal NewsNews

കണ്ടയ്‌മെന്റ് സോണ്‍ ;തുമരംപാറ വാര്‍ഡിലെ വഴികള്‍ അടച്ചതിനെ ചൊല്ലി തര്‍ക്കം .

കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കണ്ടയ്‌മെന്റ് സോണാക്കിയ എരുമേലി പഞ്ചായത്തിലെ തുമരംപാറ പത്താം വാര്‍ഡിലെ വഴികള്‍ അടച്ചതിനെ ചൊല്ലി തര്‍ക്കം.പത്താം വാര്‍ഡ് തുടങ്ങുന്ന തുമരംപാറ മുസ്ലീംപള്ളിയുടെ കാണിക്കവഞ്ചി ഇരിക്കുന്ന സ്ഥലം ഒഴിവാക്കി ഒന്‍പതാം വാര്‍ഡിലെ വാട്ടര്‍ ടാങ്കിന് സമീപത്തായാണ് ഒരു ഭാഗം അടച്ചത്.എലിവാലിക്കര ഭാഗത്ത് ക്രിസ്ത്യന്‍ പള്ളിക്ക് താഴെയായും മാത്രമാണ് വഴികള്‍ അടച്ചത്.  എന്നാല്‍ ജനവാസ കേന്ദ്രമായ പത്താം വാര്‍ഡിലേക്കുള്ള എലിവാലിക്കര – ശാന്തിപുരം റോഡ് ഒഴിവാക്കിയാണ് വഴികളടച്ചതെന്നും നാട്ടുകാര്‍ പറയുന്നത് . പത്താം വാര്‍ഡില്‍ നിന്നും മറ്റ് വഴികളിലൂടെ തുമരംപാറയിലും എലിവാലിക്കരയിലും ആളുകള്‍ക്ക് ഇപ്പോഴും യഥേഷ്ടം വരാമെന്നിരിക്കെയാണ് റോഡുകള്‍ അശാസ്ത്രീയമായി അടച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു .പത്താം വാര്‍ഡില്‍ ഇപ്പോള്‍ 13 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.തുമരംപാറയില്‍ നിന്നുള്ള ഈ റോഡ് അടക്കുന്നതിന് പകരം സ്‌കൂള്‍ ജംഗനും കഴിഞ്ഞ് ഒമ്പതാം വാര്‍ഡിലേക്കുള്ള വഴിയാണ് അടച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.എലിവാലിക്കര ജംഗഷനില്‍ വഴി അടക്കേണ്ടതിന് പകരം താഴെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് വഴി അടച്ചതെന്നും നാട്ടുകാര്‍ പറയുന്നു.കോവിഡ് വ്യാപനം തടയാനെന്ന പേരില്‍ അശാസ്ത്രീയമായി വഴികളടച്ചതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

വാര്‍ഡ് മെമ്പറുടെ വീടിരിക്കുന്ന സ്ഥലം ഒഴിവാക്കിയാണ് ക്രിസ്ത്യന്‍ പള്ളിക്ക് താഴെ വഴികളടച്ചതെന്നും നാട്ടുകാര്‍ പറയുന്നു.സമൂഹവ്യാപനത്തിന് എതിരെ കനത്ത ജാഗ്രതയും സുരക്ഷയും ഒരുക്കേണ്ട സമയത്താണ് വഴികള്‍ അടച്ചതിനെ ചൊല്ലി നാട്ടുക്കാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
എന്നാല്‍ തുമരംപാറയില്‍ കോവിഡ് വ്യാപിക്കാതിരിക്കാനാണ് വഴികള്‍ അടച്ചതെന്നും പഞ്ചായത്ത് വാര്‍ഡംഗം ഗിരിജമോള്‍ പറഞ്ഞു. കൊപ്പം മേഖലയില്‍ റോഡും അടച്ചിട്ടുണ്ടെന്നും മറ്റു വഴികള്‍ അടച്ചത് പോലീസിന്റെ നേതൃത്വത്തിലാണെന്നും അവര്‍ പറഞ്ഞു. പത്താം വാര്‍ഡിലേക്കുള്ള പ്രവേശന വഴികള്‍ പൂര്‍ണ്ണമായി അടയ്ക്കണമെന്നാണ് നാട്ടുക്കാര്‍ ആവശ്യപ്പെടുന്നത്.