Friday, May 3, 2024
keralaNewsObituary

ഭാര്യയെ ശല്യം ചെയ്ത യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു

തൃശ്ശൂര്‍: മാള വലിയപറമ്പില്‍ ഭാര്യയെ ശല്യം ചെയ്ത യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തി കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി മിഥുനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മാള കാക്കുളിശേരി പാറക്കാട്ടില്‍ ബിനോയ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.      ഭാര്യയെ ശല്യം ചെയ്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വലിയപറമ്പില്‍ ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെത്തിയ മിഥുന്‍ ബിനോയിയുമായി  തര്‍ക്കത്തിലേര്‍പ്പെട്ടു. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്നു. പൊലീസ് ഇടപെട്ട് പലതവണ ഇത് ഒത്തുതീര്‍പ്പാക്കിയെങ്കിലും ഇരുവരും തമ്മിലുള്ള വൈരാഗ്യം തുടര്‍ന്നതോടെയാണ് വലിയപറമ്പില്‍ വെച്ച് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ ബിനോയ് മിഥുനെ സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് വയറിലും മുഖത്തും കഴുത്തിലും കുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.