Saturday, May 4, 2024
keralaLocal NewsNews

എരുമേലി വിമാനത്താവളം: ഒഴക്കനാടിനെ ഒഴിവാക്കി പുതിയ സാധ്യത പഠനം നടത്തണമെന്ന് ;എരുമേലി  ഗ്രാമപഞ്ചായത്ത്. 

രാജൻ എസ്

എരുമേലി: നിർദ്ദിഷ്ട  എരുമേലി ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട്  പുതിയ സാധ്യത പഠനം നടത്തണമെന്ന് എരുമേലി ഗ്രാമപഞ്ചായത്ത്.നൂറുകണക്കിന് ഏക്കർ വരുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റ് പദ്ധതിക്കായി പൂർണമായും ഉപയോഗിക്കണമെന്നും പഞ്ചായത്തിലെ അഞ്ചാം വാർഡ് ആയ  ഒഴക്കനാട് വാർഡിലെ ജനങ്ങളെ ഒഴിവാക്കണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെടുന്നു.
ഇത് സംബന്ധിച്ച് ഒഴക്കനാട്  വാർഡിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എരുമേലി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം.
ഇത് സംബന്ധിച്ച് നിർദ്ദേശം ചർച്ച ചെയ്തതായും പഞ്ചായത്ത് പ്രസിഡന്റ്  മറിയാമ്മ സണ്ണി കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ സർവ്വേ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ജെ  ബിനോയ്കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.  ഒഴക്കനാട് വാർഡിലെ നിരവധി കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് വാർഡിലെ  പകുതിയോളം സ്ഥലമാണ്  പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച ഒഴക്കനാട് വാർഡിൽ നിന്നും ലഭിച്ച പരാതി പഞ്ചായത്ത് കമ്മറ്റി അജണ്ടയായി ഉൾപ്പെടുത്തിയാണ് ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമെടുത്തത്.

ഇതിനിടെ പൂഞ്ഞാർ എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും,മറ്റു ചില മെമ്പർമാരും,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്ത യോഗത്തിൽ  ഇത് സംബന്ധിച്ച് അഭിപ്രായം  ഗ്രാമപഞ്ചായത്ത് പുതിയ സർവ്വേ സംബന്ധിച്ച്  നിർദ്ദേശം വെക്കുന്നത്. വിമാനത്താവള പദ്ധതിക്ക് എല്ലാ കക്ഷികളും ഒരേ അഭിപ്രായമാണ് ഉള്ളതെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് എരുമേലി ഗ്രാമപഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനം.
എന്നാൽ  വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട്  ആദ്യമായാണ് എരുമേലി പഞ്ചായത്ത് കമ്മറ്റിയിൽ അവതരിപ്പിച്ച നിർദ്ദേശം വരുന്നത്. എരുമേലി –  മണിമല വില്ലേജുകളിൽ നടന്ന ജനകീയ ഹിയറിങ്ങുകളും,നാളെ  പ്രധാനപ്പെട്ട ജനകീയ കൺവെൻഷനും നടക്കാനിരിക്കുകയാണ്
യുഡിഎഫ് ഭരണ സമിതി ഗ്രാമപഞ്ചായത്തിൽ  ഒഴക്കനാട് വാർഡിനെ ഒഴിവാക്കി പദ്ധതിക്കായി പുതിയ സർവ്വേ നടത്തണമെന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിർദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണസമിതിയിൽ പദ്ധതി വരുമെന്ന്  എൽ ഡി എഫ്  അംഗങ്ങൾ പറഞ്ഞുവെങ്കിലും യുഡിഎഫ് അംഗങ്ങൾ ഒഴക്കനാട് വാർഡിനെ ഒഴിവാക്കിയുള്ള പുതിയ സർവയ്ക്ക് നിർദ്ദേശം വയ്ക്കുകയായിരുന്നു.
 ജനപ്രതിനിധികളും –  ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം  നടന്ന ഒരു  ചർച്ചയിൽ കോൺഗ്രസ് നേതാവും – പത്തനംതിട്ട എം പിയുമായ ആന്റോ ആന്റണി പദ്ധതിക്ക് പൂർണ്ണപിന്തുണ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് പഞ്ചായത്ത് ഭരണസമിതി പുതിയ നിർദ്ദേശത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട ചില ജനപ്രതിനിധികളിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പ്രചരണം നിലനിൽക്കുന്നതിനിടയാണ് പഞ്ചായത്ത് നടപടി.പദ്ധതിക്കായി  നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കെ പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ നിർദേശം വിവാദങ്ങൾക്ക്  വഴിതെളിക്കുകയാണ്. എന്നാൽ ഗ്രാമപഞ്ചായത്ത് നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും –  ഇത് സംബന്ധിച്ചു ഔദ്യോഗികമായി തന്നെ ആരും  അറിയിച്ചിട്ടില്ലെന്ന്  പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.