Saturday, May 4, 2024
keralaNews

ബൈക്ക് യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു

മറികടക്കുന്നതിനെ ചൊല്ലി ബൈക്ക് യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവില്‍ ബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. തൃശൂര്‍- ഇരിങ്ങാലക്കുട റൂട്ടില്‍ ഓടുന്ന ഭുവനേശ്വരിഅമ്മ ബസിലെ കണ്ടക്ടര്‍ വെള്ളാങ്കല്ലൂര്‍ കൊക്കാടന്‍ ഗ്ലാഡ്വിനാണ് (22) കുത്തേറ്റത്. ഇന്നലെ വൈകിട്ട് 5 ന് ചെറിയപാലത്തായിരുന്നു സംഭവം. ഒരു മണിക്കൂര്‍ മുന്‍പ് ബസ് ഇരിങ്ങാലക്കുടയ്ക്ക് പോകുമ്പോള്‍ മാപ്രാണത്തുവച്ചാണ് തര്‍ക്കമുണ്ടായത്.

വൈകിട്ട് 5 ന് ബസ് തിരികെ വരുമ്പോള്‍ യുവാക്കള്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തി. ഇതിനിടയില്‍ ബസിനകത്ത് കയറിയ മറ്റൊരു യുവാവ് കയ്യിലുണ്ടായിരുന്ന പൈപ്പിനുള്ളില്‍ നിന്ന് വടിവാള്‍ വലിച്ച് ഊരി. ഇത് കണ്ട ബസ് ജീവനക്കാര്‍ പല വഴിക്ക് ചിതറി ഓടിയെങ്കിലും യുവാവ് ഗ്ലാഡ്വിനെ പിന്തുടര്‍ന്ന് കുത്തുകയായിരുന്നു. ഇടതു നെഞ്ചിനും വയറിനും മുകളിലും പുറത്തുമായി 4 കുത്തേറ്റ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.