Saturday, May 18, 2024
keralaNews

കോട്ടയം കൊടുങ്ങൂരില്‍ ശകതമായ കാറ്റ്.

കോട്ടയം കൊടുങ്ങൂരില്‍ ശകതമായ കാറ്റ്. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് പ്രദേശത്ത് പുലര്‍ച്ചയാണ് ശകതമായ കാറ്റ് ഉണ്ടായത്.കാറ്റില്‍  വാഴൂര്‍ എസ്.വി.ആര്‍.വി.എന്‍.എസ്.എസ്.സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര പറന്നു പോയി.മേല്‍ക്കൂര മീറ്ററുകള്‍ക്കപ്പുറമുളള ഗ്രൗണ്ടില്‍ പതിച്ചു.അതിശക്തമായ കാറ്റില്‍
കാറ്റില്‍ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാറിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.നിരവധി മരങ്ങള്‍ കടപുഴകിയിനാല്‍ വീണതിനാല്‍ ഗതാഗതം  തടസ്സപ്പെട്ടു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.പാമ്പാടിയില്‍ നിന്നും ഉള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ കടപുഴകി വീണിട്ടുണ്ട്. ഇതോടെ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.