Monday, May 6, 2024
educationHealthkeralaNews

പീഡിയാട്രിക്‌സ് എംഡിയില്‍ ആദ്യ മൂന്ന് റാങ്കുകളും സ്വന്തമാക്കിയത്

തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ എംഡി പീഡിയാട്രിക്‌സ് പരീക്ഷയില്‍ ആദ്യത്തെ മൂന്നു റാങ്കുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. പൂജപ്പുര ആകാശ്ദീപില്‍ ഡോ ആകാശ് നായരാണ് ഒന്നാം റാങ്ക് നേടിയത്. പി ആര്‍ എസ് ആശുപത്രിയിലെ കാര്‍ഡിയോളജി ചീഫ് ഡോ ടൈനി നായരുടെയും ദീപ നായരുടെയും മകനാണ്.

ഡോ. ആര്‍ എസ് ജ്യോതികൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്. തിരുവനന്തപുരം നാവായിക്കുളം അര്‍ച്ചനയില്‍ രാധാകൃഷ്ണപിള്ളയുടെയും ശ്രീജയയുടെയും മകളാണ്. ഭര്‍ത്താവ്: ഡോ മനു(പള്‍മണറി മെഡിസിന്‍). മൂന്നാം സ്ഥാനം ഡോ. എം മേഘ, ഡോ. റോസ്മിന്‍ മാത്യു എന്നിവര്‍ പങ്കിട്ടു. എറണാകുളം ഇടപ്പള്ളി സ്വദേശി മേഘ, എല്‍ ഐ സി റിട്ട ഡെവലപ്പ്‌മെന്റ് ഓഫീസര്‍ സി ജി മാര്‍ത്താണ്ഡന്റെയും ബീനയുടെയും മകളാണ്. മലപ്പുറം അരീക്കോട് സ്വദേശികളായ മാത്യു തോമസിന്റെയും (സിന്റിക്കേറ്റ് ബാങ്ക് റിട്ട സീനിയര്‍ മാനേജര്‍ ) എല്‍സമ്മ വര്‍ഗീസിന്റെയും (റിട്ട ഹൈസ്‌കൂള്‍ അധ്യാപിക) മകളാണ് ഡോ റോസ്മിന്‍ മാത്യു. ഭര്‍ത്താവ്: ഡോ ജോയല്‍ ആന്‍ഡ്രൂസ് (പള്‍മണറി മെഡിസിന്‍).