Friday, May 10, 2024
keralaNews

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെത് അപകട മരണം.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയില്ലെന്നു സിബിഐ. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെടുമ്പോള്‍ വാഹനമോടിച്ച അര്‍ജുനെ സിബിഐ പ്രതിയാക്കി. മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് അര്‍ജുനെ പ്രതിയാക്കിയത്. അതേസമയം തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് കലാഭവന്‍ സോബിക്കെതിരെയും കേസെടുത്തു.സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് അപകടം ഉണ്ടായതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും ഇതേ രീതിയിലായിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായതോടെയാണു ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്. അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പിതാവ് ഉണ്ണി പറഞ്ഞു.