Friday, May 3, 2024
keralaNews

മണ്ണാറശാലയിലെ അടുത്ത അമ്മ സാവിത്രി അന്തര്‍ജനം

മണ്ണാറശാലയിലെ അടുത്ത അമ്മ സാവിത്രി അന്തര്‍ജനം.ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം.വി.സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തര്‍ജനമാണ് (83) മുറപ്രകാരം മണ്ണാറശാലയിലെ അടുത്ത അമ്മ. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന്‍ നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും മകളാണ്.

ഇന്നലെ രാവിലെ 10.15നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി അമ്മ ഉമാദേവി അന്തര്‍ജനം (93) സമാധിയായത്. രാത്രി വൈകി സംസ്‌കാരം നടത്തി. അനാരോഗ്യം കാരണം ഏതാനും വര്‍ഷങ്ങളായി അമ്മ നിത്യപൂജകളില്‍ പങ്കെടുത്തിരുന്നില്ല. അന്ത്യനാളുകളില്‍ ഏറെ അവശയായിട്ടും നാഗോപാസനയും ആചാരക്രമങ്ങളും തുടര്‍ന്നിരുന്നു. തുലാം മാസത്തിലെ ആയില്യം നക്ഷത്രത്തില്‍ ക്ഷേത്രത്തില്‍ നടത്തുന്ന വിഗ്രഹം എഴുന്നള്ളിക്കല്‍ ചടങ്ങിന് 2016ലാണ് അവസാനമായി അമ്മ നാഗരാജാവിന്റെ വിഗ്രഹമേന്തിയത്.