Saturday, May 4, 2024
keralaNews

തിരുവല്ലം കസ്റ്റഡി മരണം :മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

തിരുവല്ലം കസ്റ്റഡി മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ട് എസ്.ഐമാര്‍ക്കും ഒരു ഗ്രേഡ് എസ്.ഐക്കുമെതിരെയാണ് നടപടി. സി.ഐക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. അതേസമയം, കസ്റ്റഡിയിലിരിക്കെ മരിച്ച സുരേഷിന്റെത് കസ്റ്റഡി കൊലപാതകം അല്ലെന്ന് ഉറപ്പിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നും മരണത്തിലേക്ക് നയിച്ച പരുക്കുകളില്ലെന്നുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.