Wednesday, May 8, 2024
keralaNews

എരുമേലിയിൽ  ചരിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ താലൂക്ക് യൂണീറ്റ് ഉദ്ഘാടനം നാളെ 16 ന് .

സമൂഹത്തിലെ നിർദ്ധനർക്കും – നിരാലംബരായ ആളുകൾക്ക് താങ്ങുമായി പാമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ചരിത്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ കാഞ്ഞിരപ്പള്ളി താലൂക്ക് യൂണീറ്റ് ഉദ്‌ലാടനം നാളെ 16 ന് രാവിലെ  9.30 ന് നടക്കും .എരുമേലി കെ എസ് ആർ റ്റി സിക്ക് സമീപമുള്ള  എസ് എൻ ഡി പി ശാഖ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങ് എം എൽ എ പി സി ജോർജ്   ഉദ്ഘാടനം ചെയ്യും .

ചികിൽസാ സഹായം, വിദ്യാഭ്യാസ സഹായം , അഗതികൾക്ക് ഒരു നേരത്തെ ഭക്ഷണം എന്ന ആശയം ഉയർത്തിയാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നതെന്നും താലൂക്ക് പ്രസിഡന്റ് സതീഷ് കുമാർ പറഞ്ഞു .പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് സുനിൽ കിടങ്ങൂർ മുഖ്യപ്രഭാഷണം നടത്തും . പരിപാടിയുടെ ഭാഗമായി സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി ആദരിക്കും . വിദ്യാഭ്യാസ ധനസഹായം ട്രസ്റ്റ് സംസ്ഥാന  സെക്രട്ടറി മഹേശ്വരിയമ്മ വിതരണം ചെയ്യും . പരിപാടികളിൽ  ജനപ്രതിനിധികൾ അടക്കം പ്രമുഖർ സംസാരിക്കും . എരുമേലി മീഡിയ സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ താലൂക്ക് പ്രസിഡന്റ് സതീഷ് കുമാർ , സെക്രട്ടറി ലത രാധാകൃഷ്ണൻ ,  ട്രഷറർ വത്സ മണി ടീച്ചർ , എക്സിക്യൂട്ടീവ് അംഗം രമണി മോഹനൻ എന്നിവർ പങ്കെടുത്തു .