Wednesday, May 1, 2024
Newspoliticsworld

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജി വെച്ചതായി അഭ്യൂഹം

കൊളംബോ:ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വെച്ചതായി അഭ്യൂഹം.   

അദ്ദേഹം രാജിക്കത്ത് പ്രസിഡന്റ ഗോട്ടബയ രാജപക്സെയ്ക്ക് കൈമാറിയതായി ശ്രീലങ്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിയന്തിരാവസ്ഥയും 36 മണിക്കൂര്‍ കര്‍ഫ്യൂവും ഫലം കാണാത്തിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ രാജി.

എന്നാല്‍ രാജ പക്‌സെയുടെ രാജി അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു.

ശ്രീലങ്കന്‍ സര്‍ക്കാറിനെതിരായ വര്‍ദ്ധിച്ചു വരുന്ന പ്രക്ഷോഭങ്ങള്‍ കാരണം നേരത്തെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഇത് സംഘര്‍ഷാവസ്ഥ വര്‍ദ്ധിക്കുന്നതിന് കാരണമാവുകയും കലാപത്തിന് വഴി വെക്കുകയും ചെയ്തിരുന്നു. 600 ലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജി വെച്ചതായി വാര്‍ത്തകള്‍ പുറത്തു വരുന്നത്.

അവശ്യവസ്തുക്കളും വൈദ്യുതിയും ഇന്ധനവും അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തില്‍ ശ്രീലങ്കയില്‍ ജനജീവിതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി.

വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.