Thursday, May 16, 2024
keralaNews

പത്തനാപുരത്ത് രണ്ടുപേര്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് മരിച്ചു.

പത്തനാപുരത്ത് രണ്ടുപേര്‍ സര്‍ജിക്കല്‍ സ്പിരിറ്റ് കഴിച്ച് മരിച്ചു. പ്രസാദ്, മുരുകാനന്ദന്‍ എന്നിവരാണ് മരിച്ചത്.സര്‍ജിക്കല്‍ സ്പിരിറ്റ് കുടിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് സംശയം. കോവിഡ് ചികിത്സാകേന്ദ്രത്തില്‍ താത്കാലിക വാച്ചറായ മുരുകാനന്ദന്‍ ഇവിടെ നിന്നെടുത്ത സര്‍ജിക്കല്‍ സ്പിരിറ്റ് നാലു പേരും ചേര്‍ന്ന് കുടിച്ചതായാണ് സംശയം.സംഭവത്തില്‍ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേരെ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.