Saturday, April 27, 2024
indiaNewsObituary

കോട്ടയം തിരുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്

തേനി: തമിഴ്‌നാട് തേനിക്ക് സമീപം വാഹനപകടത്തില്‍ കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ രണ്ടു മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ അക്ഷയ് അജേഷ് (23) , ഗോകുല്‍ (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്.              കോട്ടയം ജില്ലക്കാരായ മൂന്ന് പേര്‍ സഞ്ചരിച്ച വാഗണര്‍ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. എതിരെ വരുകയായിരുന്ന കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുമായാണ് കൂട്ടിയിടിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ഇന്റര്‍ലോക്ക് കല്ലുകളുമായി തേനി ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കാറിന്റെ പിന്‍ഭാഗത്തെ ടയറുകളില്‍ ഒന്ന് പൊട്ടിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പറഞ്ഞത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കാറിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്ദുവിന്റെ സഹോദരിയെ തമിഴ്‌നാട്ടിലെ കോളജില്‍ നിന്ന് കൂട്ടിക്കൊണ്ടു വരാനാണ് യുവാക്കള്‍ ഇന്നലെ വൈകിട്ട് കാറുമായി പോയത്. അനന്ദുവിന്റെ പിതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള കാറാണ് അപകടത്തില്‍പെട്ടത്.