Saturday, May 4, 2024
keralaNews

തത്വമസി വെറുതെ കാണാതെ പറയാനുള്ളതല്ല : കുമ്മനം 

എരുമേലി:ശബരിമലയിൽ കാണുന്ന തത്വമസി എന്ന വാക്ക് വെറുതെ കാണാതെ വായിച്ചു പഠിച്ച് പറയാനുള്ളതല്ല എന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു.അത് നിരന്തരമായ തപസ്സിലൂടെ അനുഭവപ്പെട്ടും അനുഭൂതി തലത്തിൽ  അനുഭവിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീർത്ഥാടകരുടെ പരമ്പരാഗത കാനന പാതയായ കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിൽ
മോഹൻജി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ  നടന്ന് വരുന്ന അയ്യപ്പഭക്തരുടെ കാലുകൾ   പ്രത്യേകതരത്തിലുള്ള  എണ്ണ  ഉപയോഗിച്ച്   തിരുമ്മുന്ന അയ്യപ്പ പാദസേവ പരിപാടി ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം . സംസ്കാരത്തിന്റെ കാതലാണ് തത്വമസി,ഓരോരുത്തരും അവരവർക്ക് മനസ്സിലാകുന്ന തരത്തിൽ അവരവരുടെ സ്വഭാവത്തിനും അനുസരിച്ച് അതിനെ വിശദീകരിക്കുന്നു.നമ്മുടെ സംസ്കാരത്തിന്റെ ആചാര അനുഷ്ഠാനങ്ങൾ എല്ലാം കാച്ചികുറുക്കിയ അന്തസത്തയാണ് തത്വമസി എന്നും അദ്ദേഹം പറഞ്ഞു .ജനുവരി ആറ് മുതൽ 12 വരെ നടക്കുന്ന പാദസേവ പരിപാടി നടത്തുന്നത്. അയ്യപ്പ പാദസേവ പുണ്യമാണെന്നും കഴിഞ്ഞ രണ്ട് വർഷമായി ഈ പുണ്യപ്രവർത്തി ചെയ്തുവരികയാണെന്നും ആത്മീയ ആചാര്യനും മോഹൻജി ഫൗണ്ടേഷൻ ചെയർമാൻ മോഹൻജി  പറഞ്ഞു.മോഹൻജി ഫൗണ്ടേഷൻ,അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റ്, ആശ്രയ ട്രസ്റ്റ് കർണൂൽ  ആന്ധ്ര പ്രദേശ് എന്നിവരുടെ സഹകരണത്തോടെ   പരിപാടി നടത്തുന്നത്.
അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് കിഷോർ മുണ്ടനാട്  അധ്യക്ഷത വഹിച്ചു.
മാർഗ്ഗദർശൻ മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സത്  സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കാളകെട്ടി ശിവപാർവ്വതി ക്ഷേത്രം കമ്മറ്റി പ്രസിഡന്റ്  പി സുരേന്ദ്രൻ, ഹരിഹരപുത്ര സേവാ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി അനിൽ വാതിക്കുളം, മോഹൻജി ഫൗണ്ടേഷൻ കേരള ഭാരവാഹി ദേവദാസ് എ സി,ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യ  ജനറൽ സെക്രട്ടറി ഈറോഡ് രാജൻ,സംസ്ഥാന  ജനറൽ  സെക്രട്ടറി  അമ്പോറ്റി,സംസ്ഥാന സെക്രട്ടറി എസ്.മനോജ് പ്രോഗ്രാം കോഡിനേറ്റർമാരായ പി.പി രാജേന്ദ്രൻ  എന്നിവർ പങ്കെടുത്തു.