Friday, May 10, 2024
keralaNews

എരുമേലി എയ്ഞ്ചല്‍വാലിയില്‍ വളർത്തുനായയെ വന്യജീവി കടിച്ചു  കൊന്നു 

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡായി എയ്ഞ്ചല്‍വാലിയില്‍ വളർത്തു നായയെ വന്യ ജീവി  പിടിച്ചു  കൊന്നുവെന്ന് വീട്ടുകാർ. എയ്ഞ്ചൽവാലി ചെറ്റയിൽ സി.സി ചാക്കോയുടെ വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി ഒരു മണിയോടെ പട്ടിയുടെ കുരച്ചിൽ കേട്ട്  പുറത്തിറങ്ങിയ ചാക്കോ നായയുടെ അത്രയും പൊക്കമുള്ള ജീവി നായെ ആക്രമിച്ച ഓടുന്നത്  കണ്ടത്.

ടോർച്ച് വെളിച്ചത്തിൽ ജീവി  കുറെനേരം നോക്കി  നിന്നതായും അദ്ദേഹം പറഞ്ഞു.വിവരമറിഞ്ഞ് എത്തിയ വനപാലകർ ജീവിയുടെ കാൽപാദം പരിശോധിക്കുകയും ചെയ്തു. ജീവിയെ തിരിച്ചറിയുന്നതിനായി ക്യാമറയും സ്ഥാപിച്ചു.

എയ്ഞ്ചല്‍വാലിയില്‍ റബറില്‍ കെട്ടിവച്ചിരിക്കുന്ന ക്യാമറ.

എന്നാൽ നായ പിടിച്ചത് പുലിയാണെന്ന് നാട്ടുകാർ പറയുന്നത്.പ്രദേശത്ത് കഴിഞ്ഞകാലങ്ങളിൽ നിരവധിയായ നായ്ക്കളാണ്  അപ്രത്യക്ഷമാകുന്നത്.

ചാക്കോയുടെ വീട്ടിൽ നിന്നും മുമ്പ്  രണ്ടു നായ്ക്കൾ അപ്രത്യക്ഷമായിരുന്നു. ശബരിമല  അതിർത്തി പങ്കിടുന്ന ഇവിടെ വന്യജീവികളുടെ ആക്രമണം പതിവാണ് കാട്ടാനകളും കുരങ്ങുകളും കാട്ടുപന്നികളും അടക്കം നിരവധിയായ വന്യജീവികളാണ് ഈ മേഖലയിൽ എത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ നായ്ക്കളെ കടിച്ചു കൊല്ലുന്ന ഈ ജീവിയെ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല.  പമ്പാ റേഞ്ച് ഓഫീസിന്റെ കീഴിലാണ് ഈ പ്രദേശം.