Tuesday, May 7, 2024
NewsSportsworld

ട്വന്റി20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ജയം.പാക്കിസ്ഥാനെതിരെ 138 റണ്‍സ് വിജയലക്ഷ്യം തുടര്‍ന്ന ഇംഗ്ലണ്ട് 5 വിക്കറ്റിന് ലക്ഷ്യം കണ്ടു. ബെന്‍ സ്റ്റോക്‌സ് (46 പന്തില്‍ 46), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (17 പന്തില്‍ 26), അലക്‌സ് ഹെയ്ല്‍സ് (രണ്ട് പന്തില്‍ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒന്‍പതു പന്തില്‍ പത്ത്), ഹാരി ബ്രൂക്ക് (23 പന്തില്‍ 20) എന്നിവരാണ് ഇംഗ്ലിഷ് നിരയില്‍ തിളങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. 28 പന്തില്‍ 38 റണ്‍സെടുത്ത ഷാന്‍ മസൂദാണു പാക്കിസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28 പന്തില്‍ 32 റണ്‍സെടുത്തു. ശതബ് ഖാന്‍ (14 പന്തില്‍ 20), മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ 15) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.