Friday, May 10, 2024
keralaNewsUncategorized

പെരുവന്താനത്ത് ജനവാസ മേഖലയില്‍ ആനക്കൂട്ടം ഇറങ്ങി

പെരുവന്താനം: ഇടുക്കി പെരുവന്താനത്ത് ടി ആര്‍ ആന്റ് ടി എസ്റ്റേറ്റില്‍ ആനക്കൂട്ടം ഇറങ്ങി. 14 ആനകള്‍ അടങ്ങിയ കൂട്ടം ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്. വെടിശബ്ദം കേള്‍പ്പിച്ചിട്ടും ആനക്കൂട്ടം പിന്‍മാറിയിട്ടില്ല. കാട്ടാനകള്‍ ഈ മേഖലയില്‍ ഇറങ്ങുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ വനം വകുപ്പ് സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. വനാര്‍ത്ഥികളില്‍ പെന്‍സിംഗ് സംവിധാനം പൂര്‍ണ്ണമാക്കാത്തതാണ് കാട്ടാനകള്‍ കൂട്ടമായി വരാന്‍ കാരണമെന്നും നാട്ടുകാര്‍ പറഞ്ഞു.