Monday, May 13, 2024
keralaNews

വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ; കസ്റ്റംസിനെ തള്ളി ക്രൈംബ്രാഞ്ച്.

സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നതെന്ന കസ്റ്റംസ് കണ്ടെത്തലിനെ തള്ളി ക്രൈംബ്രാഞ്ച്.വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ ആണ്. കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.നേരത്തെ സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ ഇടപാടിന് കോഴയായി നല്‍കിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കസ്റ്റംസ് വ്യക്തമാക്കിയത്. എന്നാല്‍, സന്തോഷ് ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകള്‍ ഒരേ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് വാങ്ങിയത്. വിനോദിനി ഫോണ്‍ വാങ്ങിയത് കവടിയാറിലെ കടയില്‍ നിന്നും സന്തോഷ് ഈപ്പന്‍ വാങ്ങിയത് സ്റ്റാച്യുവില്‍ നിന്നുമാണ്. ഇരു ഫോണുകളും സ്‌പെന്‍സര്‍ ജംങ്ഷനിലെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് വിതരണം ചെയ്തത്.ഹോള്‍സെയില്‍ കടക്കാരന്‍ വിവരങ്ങള്‍ നല്‍കിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.