Tuesday, May 7, 2024
EntertainmentindiaNews

സുഷ്മിതാ സെന്നിന് ഹൃദയാഘാതം

മുംബൈ മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് അഭിനേത്രിയുമായ സുഷ്മിതാ സെന്നിന് ഹൃദയാഘാതം. രണ്ട് ദിവസം മുമ്പ് തനിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന് നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തതിന് പിന്നാലെ സ്റ്റെന്റ് സ്ഥാപിച്ചുവെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും നടി അറിയിച്ചു.താരം അഭിനയിച്ച പുതിയ വെബ് സീരീസിന്റെ റിലീസിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഹൃദയാഘാത വിവരം പുറത്തുവന്നിരിക്കുന്നത്. നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ഊര്‍ജ്ജസ്വലതയോടെയും കാത്തുസൂക്ഷിക്കൂവെന്നും നടി പ്രേക്ഷകരോട് പറഞ്ഞു. 47കാരിയായ സുഷ്മിത തന്റെ പിതാവ് സുബൈര്‍ സെന്നിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. തനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞുവെന്നും ഇപ്പോള്‍ ഇതെല്ലാം വെളിപ്പെടുത്തിയത് താന്‍ ആരോഗ്യത്തോടെ ഇരിക്കുന്ന വിവരം ആരാധകരെ അറിയിക്കാനാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.