Thursday, May 2, 2024
keralaNewsUncategorized

പീഡനം: കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം:സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 45-കാരിയായ യുവതിയെ പീഡിപ്പിച്ച് നഗ്‌നദൃശ്യം പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര കൊച്ചാലുംമൂട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അന്‍സാറി(30)നെയാണ് വട്ടപ്പാറ പോലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിനിയായ 45 – കാരി നല്‍കിയ പരാതിയിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി 12 ലക്ഷം രൂപയും 19 പവന്‍ സ്വര്‍ണാഭരണവും കാറും തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. അറസ്റ്റിലായ അന്‍സാര്‍ വിവാഹിതനാണ്. മറ്റുസ്ത്രീകളില്‍നിന്നും ഇയാള്‍ സമാനരീതിയില്‍ പണം തട്ടിയെടുത്തതായി സൂചനയുണ്ടെന്ന് പോലീസ് പറയുന്നു.