Saturday, April 27, 2024
keralaNewspolitics

ലൈഫ് മിഷന്‍ കോഴ: കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി : ലൈഫ് മിഷന്‍ കോഴ കേസില്‍ എം ശിവശങ്കറിന് കോടതി ജാമ്യം നിഷേധിച്ചു. ജാമ്യ ഹര്‍ജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം നല്‍കരുത് എന്ന ഇഡി വാദം കോടതി അംഗീകരിച്ചു. ലൈഫ് മിഷന്‍ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വാധീനമുള്ള ആളാണ് ശിവശങ്കര്‍ എന്നതിനാല്‍ ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രത്യേക സിബിഐ കോടതിയില്‍ ഇഡി ഉന്നയിച്ച വാദം. എന്നാല്‍ തനിക്കെതിരെയുള്ളത്, മൊഴികള്‍ മാത്രമാണെന്നും പ്രതി ചേര്‍ത്ത നടപടി തെറ്റാണെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളി. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ശിവശങ്കര്‍ റിമാന്‍ഡില്‍ കഴിയുന്നത്.