Saturday, May 4, 2024
indiaNewspolitics

പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്

ദില്ലി: 14 പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളി. രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതേ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. സിബിഐ, ഇഡി, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയിലെ വാദം. ഇപ്പോള്‍ ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസുകളില്‍ ഭൂരിപക്ഷത്തിലും പ്രതിപക്ഷ നേതാക്കളാണ് പ്രതികള്‍. സര്‍ച്ച്, അറസ്റ്റ്, റിമാന്‍ഡ് തുടങ്ങിയവയ്ക്ക് കോടതി ഇടപെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കണമെന്നും കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ, രാഷ്ട്രീയ ജനതാദള്‍, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ഏജന്‍സികള്‍ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയുള്ളതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ സുപ്രീംകോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏര്‍പ്പെടുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.