Wednesday, April 24, 2024
keralaNews

വീടിന് മുന്നിലെ വാഴത്തോപ്പില്‍ വിരിയാറായ മുപ്പത് മുട്ടകളും മൂര്‍ഖനും

തിരുവനന്തപുരം നേമം കല്ലിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പകലൂര്‍ വാര്‍ഡ് അംഗം സുരേഷ് കുമാറിന്റെ വീടിന് മുന്നിലെ വാഴത്തോട്ടത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ വിരിയാറായ 30 മുട്ടകള്‍ സഹിതം പിടികൂടി വനം വകുപ്പിന് കൈമാറി. പുലിപ്പുറക്കോണത്ത് റോഡിനോട് ചേര്‍ന്നുവരുന്ന വാഴത്തോട്ടത്തില്‍ പണിയെടുത്തിരുന്നവരാണ് ഇതിന് ആദ്യം കണ്ടത്. കഴിഞ്ഞ ദിവസവും ഇവര്‍ മൂര്‍ഖനെ കണ്ടിരുന്നു.

ഇന്നലെ രാവിലെ 10 മണിയോടെ മൂര്‍ഖന്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടുത്തുള്ള വനം വകുപ്പ് കോഓര്‍ഡിനേറ്റര്‍ പാരൂര്‍ക്കുഴി സുധീഷിനെ വിവരം അറിയിച്ചു. അദ്ദേഹം വനം വകുപ്പുമായി ബന്ധപ്പെട്ടശേഷം മൂര്‍ഖനെ പിടികൂടി. തുടര്‍ന്ന് മുട്ടകള്‍ സുരക്ഷിതമായി മാളത്തില്‍ നിന്ന് എടുത്തുമാറ്റി. ഉച്ചയോടെ ഇവ രണ്ടും സുരക്ഷിതമായി വനം വകുപ്പിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു.