Monday, April 29, 2024
indiakeralaNewsUncategorized

ബഫര്‍സോണ്‍ ഹര്‍ജികള്‍ സുപ്രീം കോടതി മൂന്നംഗ ബഞ്ചിന് വിട്ടു

ദില്ലി: വിധിയിലെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ബഫര്‍ സോണ്‍ ഹര്‍ജികള്‍ മൂന്നംഗ ബഞ്ചിന് വിട്ടു. ബഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ജൂണ്‍ മൂന്നിലെ വിധിയില്‍ വ്യക്തത തേടി കേന്ദ്രം, കേരളം ,കര്‍ണാടക, കര്‍ഷകസംഘടനകള്‍, ഒപ്പം സ്വകാര്യ ഹര്‍ജികള്‍ എന്നിവയാണ് ഇന്ന് കോടതിക്ക് മുമ്പില്‍ എത്തിയത്. വിധിയിലെ ചില ഭാഗങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.വിധിയില്‍ മാറ്റം വന്നാല്‍ പുനപരിശോധന വേണ്ടല്ലോ എന്ന് കോടതി വ്യക്തമാക്കി. നേരത്തേ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. .വിശദമായി വാദം കേട്ട സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഇത് കേള്‍ക്കട്ടെയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. വിധിക്ക് മുന്‍പ് തന്നെ കരട് വിഞ്ജാപനം പലയിടത്തും വന്നിരുന്നു.എന്നാല്‍ ഈക്കാര്യം കോടതിയെ അറിയിക്കാനായില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. സുതാര്യമായി ജനങ്ങളില്‍ നിന്നടക്കം അഭിപ്രായങ്ങള്‍ കരട് വിഞ്ജാപനത്തിനായി തേടിയിരുന്നു. ഇതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിധിയെന് കേന്ദ്രം വാദിച്ചു. ബഫര്‍ സോണ്‍ വിധി വന്നതോടെ പല നഗരങ്ങളും ഇതിന്റെ കീഴിയിലായി. വിധി കൊണ്ട് ഉദ്ദേശിച്ച നല്ലവശമല്ല നിലവില്‍ നടക്കുനതെന്നും അമിക്കസ് ക്യൂറി കോടതിയില്‍ പറഞ്ഞു