Wednesday, May 15, 2024
keralaNewspolitics

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളാതെ കെ.വി.തോമസ്

കൊച്ചി: വികസന രാഷ്ട്രീയത്തിനൊപ്പമെന്നാണ് താന്‍.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളാതെ കെ.വി.തോമസ് . ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കെ റെയില്‍ പോലുള്ള പദ്ധതികള്‍ വരണമെന്നും കെ വി തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് ആശയ വിനിമയം നടത്തിയിട്ടില്ല. അതേസമയം എല്‍ ഡി എഫുമായും ആശയവിനിമയം ഉണ്ടായിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസിന് വേണ്ടി അന്ധമായ പ്രചരണത്തിനുണ്ടാകില്ല. തൃക്കാക്കരയിലേത് ജനങ്ങളുടെ തെരഞ്ഞെടുപ്പ് ആണ്. ആര് ജയിക്കുമെന്ന് പറയാനാകില്ല. ഉമ തോമസിനോട് ആദരവുണ്ട്, വ്യക്തിപരമായ ബന്ധമുണ്ടെന്നും കെവി തോമസ് പറഞ്ഞു. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് തന്നെയാകും തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെന്ന് ഏതാണ്ട് ഉറപ്പാണ്. എങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടത്തി ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് സ്ഥാനാര്‍ഥി നിര്‍ണയ യോഗം തിരുവനന്തപുരത്ത് ചേരുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് കെ വി തോമസ് നിലപാട് പറയുന്നത്.

പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് പിണറായിയെ പുകഴ്ത്തിയ കെ വി തോമസിനെ നിലവില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അതേസമയം തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. നിരവധി കെ വി തോമസുമാര്‍ ഉണ്ടാകും. വികസനം വിലയിരുത്തിിയാകും തെരഞ്ഞെടുപ്പെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം മുന്‍കൂട്ടി കണ്ട് കോണ്ഗ്രസിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ചും പരിഹസിച്ചും ഇതിനോടകം ഇടത് കേന്ദ്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് നിന്നും ആയിരക്കണക്കിനാളുകള്‍ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. അതിനാല്‍ തന്നെ പൊതുസ്വീകാര്യതയുള്ള ഒരു പ്രമുഖ വ്യക്തിത്വത്തെ ഇവിടെ സ്ഥാനാര്‍ത്ഥിയായി ഇറക്കണം എന്നൊരു ആലോചന സിപിഎം കേന്ദ്രങ്ങളിലുണ്ട്. എന്നാല്‍ ഉമയ്ക്ക് എതിരെ ഒരു വനിതാ സ്ഥാനാര്‍ത്ഥിയായി ഇറക്കണമെന്ന നിര്‍ദേശവും സജീവമാണ്. ഇതൊന്നുമല്ല നിലവിലെ കൊച്ചി മേയര്‍ അനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണം എന്ന നിര്‍ദേശവും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

ബി ജെ പിയും നീക്കം തുടങ്ങി. കേന്ദ്ര നേതാക്കളെ എത്തിച്ച് അണികളെ സജ്ജരാക്കുകയാണ് ലക്ഷ്യം. ഇതിനായി ഈന മാസം 15 ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും. റാലിയും ഉണ്ടാകും. ഈ മാസം ആറിന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ കോഴിക്കോടെത്തും. പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് അവര്‍ എത്തിയിട്ടില്ല