Friday, April 26, 2024
keralaNewsUncategorized

പേരക്ക മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു 12 വയസ്സുകാരന് ക്രൂരമര്‍ദനം

മലപ്പുറം : മലപ്പുറത്ത് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരന് ക്രൂരമര്‍ദനം. കളിക്കാനെത്തിയ കുട്ടികള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മര്‍ദനം. സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മര്‍ദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. ഇന്നലെ വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ബന്ധുക്കള്‍ പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.