Tuesday, May 7, 2024
keralaNews

ഞായറാഴ്ച പുതിയ ചുഴലിക്കാറ്റ് വരുന്നു ‘യാസ്’ ……

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ ഒമാന്‍ നല്‍കിയ ‘യാസ്’ എന്ന പേരിലാകും അറിയപ്പെടുക. നിലവിലെ അന്തരീക്ഷ സാഹചര്യം ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ അനുകൂലമാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ മേഖലകളിലായി 23ന് വൈകുന്നേരത്തോടെയാണ് ന്യുനമര്‍ദം രൂപപ്പെടുക. ന്യൂനമര്‍ദ്ദം രൂപപ്പെട്ട് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് അതി തീവ്ര ന്യൂനമര്‍ദമാകാനും വേഗത്തില്‍ തന്നെ കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ഇത് കേരളത്തില്‍ മഴ നല്‍കും.കേരളത്തിന്റെ തെക്കന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി 25 മുതല്‍ വ്യപക മഴ ലഭിക്കുക. തൊട്ടടുത്ത ദിവസങ്ങളില്‍ ഇത് മധ്യകേരളത്തിലേക്കും വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും. കര്‍ണാടക ഗോവ സംസ്ഥാനങ്ങളുടെ തീരമേഖലയിലും മഴ ലഭിക്കും.