Wednesday, May 8, 2024
keralaNews

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് 4,485 രൂപയായി. പവന് 560 രൂപ വര്‍ധിച്ച് 35,880 രൂപയുമായി. ഇന്നലെ സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണ വില. തുടര്‍ച്ചയായ ദിവസങ്ങളില്‍ മുന്നേറ്റം രേഖപ്പെടുത്തിയ ശേഷമാണ് ഇന്നലെ സ്വര്‍ണ വില ഇടിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇന്ന് വില കൂടിയത്.