Sunday, May 19, 2024
keralaNews

മേയ് 23ന് പുതിയ ന്യൂനമര്‍ദം കേരളത്തില്‍ കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യത.

ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് 23ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ന്യൂനമര്‍ദത്തിന്റെ ഭാഗമായി കേരളത്തില്‍ കനത്ത മഴക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ മേഖലകളിലായി 23ന് വൈകുന്നേരത്തോടെയാണ് ന്യുനമര്‍ദം രൂപപ്പെടുക. ന്യൂനമര്‍ദ്ദം രൂപപ്പെട്ട് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത് അതി തീവ്ര ന്യൂനമര്‍ദമാകാനും വേഗത്തില്‍ തന്നെ കൂടുതല്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ഇത് കേരളത്തില്‍ മഴ നല്‍കും.