Friday, May 10, 2024
keralaNews

ചാല ബൈപാസില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു.

കണ്ണൂര്‍ ചാല ബൈപാസില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ചെറിയ തോതില്‍ വാതക ചോര്‍ച്ചയുണ്ട്. പ്രദേശത്തുനിന്ന് ആളുകളെ മാറ്റി. ചോര്‍ച്ചയടയ്ക്കാന്‍ ശ്രമം നടക്കുന്നു. 2012 ഓഗസ്റ്റില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞ് 20 പേര്‍ മരിച്ചതിനു തൊട്ടടുത്താണ് അപകടമുണ്ടായത്.ചോര്‍ച്ച പൂര്‍ണമായി അടയ്ക്കണമെങ്കില്‍ മംഗളൂരുവില്‍നിന്നു വിദഗ്ധര്‍ എത്തണം. പൊട്ടിത്തെറി ഒഴിവാക്കാന്‍ അഗ്‌നിശമന സേന വെള്ളം ചീറ്റിക്കൊണ്ടിരിക്കുകയാണ്.