Sunday, May 5, 2024
keralaNews

ദമ്പതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.

കാഞ്ഞങ്ങാട് :ദമ്പതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ മരിച്ചു. ഭര്‍ത്താവ് ചികിത്സയില്‍. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് സമീപം കൊവ്വല്‍ സ്റ്റോര്‍ എകെജി ക്ലബ്ബിന് സമീപത്തെ വാടക വീട്ടില്‍ താമസിക്കുന്ന ദമ്പതികളായ ജയപ്രകാശ് നാരായണന്‍ (46), എ.സി.രമ (44) എന്നിവരെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് 5ന് ആണ് സംഭവം. ജയപ്രകാശ് തന്നെയാണ് ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സ് എത്തിയപ്പോള്‍ ആണ് സമീപത്തുള്ളവര്‍ വിവരമറിഞ്ഞത്. രമയാണ് വിഷം തന്നതെന്നും ശേഷം സ്വയം കഴിച്ചെന്നും ജയപ്രകാശ് നാട്ടുകാരോട് പറഞ്ഞു. പരസ്പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്ന് ആശുപത്രിയില്‍ എത്തിച്ചവര്‍ പറഞ്ഞു.ഇരുവരും വയനാട് സ്വദേശികള്‍ ആണെന്നാണ് വിവരം. ഏഴു വര്‍ഷമായി ഇവര്‍ കാഞ്ഞങ്ങാട് താമസം തുടങ്ങിയിട്ട്. ജില്ലാ ആശുപത്രിയില്‍ എത്തിച്ച യുവാവിനെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.