Friday, May 10, 2024
keralaNews

അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി, ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

കുണ്ടറ വെള്ളിമണ്ണില്‍ അമ്മ കുഞ്ഞുമായി അഷ്ടമുടിക്കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് മൂന്നു വയസ്സുള്ള മകന്‍ ആദിയുമായി കായലില്‍ ചാടിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം കാണാതായ ചെറുമൂട് ഇടവട്ടം രമാനിലയത്തില്‍ രാഖി (21) മകന്‍ ആദി(3) എന്നിവരുടെ മൃതദേഹം കൈതകോടി പാലക്കടവ് ജയന്തി കോളനിക്ക് സമീപമുള്ള കായലില്‍ നിന്നും കുണ്ടറ പോലീസും ഫയര്‍ഫോഴ്സ് യൂണിറ്റും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ രാവിലെ രാവിലെ പത്ത് മണിയോടെയാണ് യുവതി കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടിയത്. ഞായറാഴ്ചയോടെ അമ്മയെയും കുഞ്ഞിനേയും വീട്ടില്‍ നിന്നും
കാണാതായത്.കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക വിവരം.പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.