Saturday, May 18, 2024
keralaNews

എരുമേലിയില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.

നവരാത്രി വിദ്യാരംഭം ആഘോഷങ്ങളുടെ ഭാഗമായി എരുമേലിയിലെ വിവിധ ക്ഷേത്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്ര മേല്‍ശാന്തി എം പി ശ്രീവത്സന്‍ നമ്പൂതിരി,കീഴ് ശാന്തി എ.എന്‍ ഹരികൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്.ആര്‍ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ് .

കൊരട്ടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി അജിശാന്തി കുമാരമംഗലത്ത് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നേതൃത്വം നല്‍കി .

എരുമേലി ചെറുവള്ളി പഞ്ച തീര്‍ത്ത ദേവസ്ഥാനം ക്ഷേത്രത്തിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.മുന്‍ മിസ്സോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍, ഗുരുജി ഡോക്ടര്‍ ജി.ജയചന്ദ്രരാജ്,ഇന്ദിര ജയചന്ദ്രരാജ്,വിസി അജികുമാര്‍, ബ്രഹ്മചാരി ശ്രീനാഥ്,മോഹനന്‍ മുക്കട എന്നിവര്‍ നേതൃത്വം നല്‍കി.