Wednesday, May 15, 2024
keralaNews

ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി

തിരുവനന്തപുരം: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്നിരുന്ന ന്യൂനമര്‍ദ്ദം ഇന്ന് രാവിലെയോടെ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് 470 കിലോമീറ്റര്‍ അകലെ തെക്ക് തെക്ക് കിഴക്കായും, തമിഴ്നാടിന് 760 കിലോമീറ്റര്‍ അകലെ തെക്ക് തെക്ക്കിഴക്കായും ചെന്നൈക്ക് 950 കിലോമീറ്റര്‍ അകലെ തെക്ക് തെക്ക് കിഴക്കായും സ്ഥിതി ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂന മര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ് നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.