Wednesday, May 8, 2024
keralaLocal NewsNews

വഴിവിളക്കുകളില്ല ;പമ്പാവാലി റോഡ് ഇരുട്ടില്‍ റോഡിലുടെ നീളം വന്യമൃഗങ്ങെളെന്നും പരാതി.

ശബരിമല തീര്‍ത്ഥാടന പാതയായ എരുമേലി -പമ്പാവാലി റോഡില്‍ പാണപിലാവ് മേഖലയില്‍ പൂര്‍ണ്ണമായും വഴിവിളക്കുകള്‍ മിഴിയടച്ചിരിക്കുകയാണ്.എരുമേലി മുതല്‍ പമ്പാവാലി വരെയുള്ള പാതയില്‍ പലസ്ഥലങ്ങളിലും വഴിവിളക്കുകള്‍ കത്തുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.ശബരിമല വനാതിര്‍ത്ഥി മേഖല കൂടിയായ ഇവിടെ വഴിവിളക്കു ഇല്ലാതായതോടെ കൂടി വന്യജീവികള്‍ ആയ കാട്ടുപന്നിയും കുരങ്ങും വ്യാപകമായി ഇറങ്ങുകയാണെന്നും നാട്ടുകാര്‍ പറയുന്നു.രാത്രികാലങ്ങളില്‍ ഇറങ്ങുന്ന പന്നികള്‍ അടക്കമുള്ള ജീവികള്‍ കൃഷി വ്യാപകമായി നശിപ്പിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.ശബരിമല തീര്‍ത്ഥാടനത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ തീര്‍ഥാടകര്‍ക്കും, നാട്ടുകാര്‍ക്കും,വാഹന യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനമുള്ള വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.