Friday, April 26, 2024
indiaNewsworld

കേരളത്തിന്റെ വക തുര്‍ക്കിക്ക് ദുരിതാശ്വാസ സഹായമായി 10 കോടി രൂപ

ഭൂകമ്പമുണ്ടായ തുര്‍ക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും 10 കോടി അനുവദിച്ചു. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് 5 കോടിയും അനുവദിച്ചിട്ടുണ്ട്. അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍ക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു.  നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു നല്‍കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി പുതിയ തീരുമാനം അറിയിച്ചത്.