Monday, May 6, 2024
indiaNewsUncategorized

സ്ഫോടനത്തിന് പദ്ധതിയിട്ട മൂന്നു ഭീകരര്‍ പിടിയില്‍.

കൊല്‍ക്കത്ത/ശ്രീനഗര്‍: സ്ഫോടനത്തിന് പദ്ധതിയിട്ട മൂന്നു ഭീകരര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളില്‍ നിന്നുമായാണ് ഇവരെ പിടികൂടിയത്. അല്‍-ഖ്വയ്ദ ഭീകരരാണ് ഉത്തര്‍പ്രദേശില്‍ പിടിയിലായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടവരാണ് ഇവരെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. ആയുധങ്ങളും പാസ്പോര്‍ട്ടും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
തീവ്രവാദവിരുദ്ധ സേനയും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഉത്തര്‍പ്രദേശില്‍ രണ്ട് തീവ്രവാദികള്‍ പിടിയിലായത്. ലക്നൗ നഗരത്തിന് സമീപത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. രണ്ടുപേരും അല്‍ ഖ്വയ്ദ അംഗങ്ങളാണെന്ന് പൊലിസ് അറിയിച്ചു. അതേ സമയം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വിവിധയിടങ്ങളില്‍ ഇന്ന് എന്‍ഐഎ റെയ്ഡ് നടത്തി. അനന്തനാഗില്‍ നിന്ന് അഞ്ച് പേരെയും ശ്രീനഗറില്‍ നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.