Friday, May 3, 2024
keralaLocal NewsNews

എരുമേലി കരിമ്പിന്‍ തോട്ടില്‍ മോഷണം ; ആറ് പവന്‍ സ്വര്‍ണവും – വാച്ചുകളും കവര്‍ന്നു.

എരുമേലി: എരുമേലി കരിമ്പിന്‍ തോട്ടില്‍ വീട്ടില്‍ നടന്ന മോഷണത്തില്‍ ആറ് പവന്‍ സ്വര്‍ണവും – രണ്ട് വാച്ചുകളും കവര്‍ന്നതായി പോലീസ് പറഞ്ഞു .
കരിമ്പിന്‍തോട് വള്ളപ്പുരയ്ക്കല്‍ ജേക്കബ് മാത്യുവിന്റെ വീട്ടിലാണ്‌ മോഷണം നടന്നത്. കഴിഞ്ഞ ഒന്‍പതാം തിയതി രാത്രിയിലാണ്  മോഷണം നടന്നത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം . ജേക്കബ് മാത്യുവും കുടുംബവും എറണാകുളത്ത് ആശുപത്രിയില്‍ ചികിത്സക്കായി പോയ സമയത്തായിരുന്നു മോഷണമെന്നും എരുമേലി പോലീസ് എസ് എച്ച് ഒ. മനോജ് എം. പറഞ്ഞു. പത്താം തിയതി രാവിലെ മോഷണം വിവരം അറിയുകയും പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു .ജേക്കബ് മാത്യൂ ചികില്‍സ കഴിഞ്ഞ് ഇന്ന് വന്നതിന് ശേഷമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും മനോജ് എം. പറഞ്ഞു.