Sunday, May 19, 2024
keralaNews

വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായി

കോട്ടയം: ദിലീപ് കേസിലെ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയായ മെഹബൂബ്. കേസിലെ വിഐപിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കയതിന് പിന്നാലെയാണ് മെഹബൂബ് പ്രതികരണവുമായി എത്തിയത്. ദിലീപുമായി തനിക്ക് നല്ലബന്ധമാണുള്ളത്. വിദേശക്ക് ദേ പുട്ടിന്റെ ഫ്രാഞ്ചസിയുണ്ട്. മറ്റുള്ള ഒരു ബന്ധവിമില്ലെന്ന് മെഹബൂബ് പറഞ്ഞു.2017ല്‍ ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മെഹബൂബ് വ്യക്തമാക്കി.ദിലീപിന്റെ വീട്ടില്‍ ഒരു തവണ മാത്രം പോയിട്ടുണ്ട്.സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇതുവരെ വിളിച്ചിട്ടില്ല. കേസില്‍ പറയുന്ന വിഐപി താനല്ലെന്ന് ഉറപ്പിച്ച് പറയുന്നു. ദിലീപിന്റെ സഹോദരന്‍, അളിയന്‍ എന്നിവരെ അറിയില്ലെന്നും മെഹബൂബ് വ്യക്തമാക്കി.

ദിലീപിന്റെ വീട്ടില്‍ പോയപ്പോള്‍ അരമണിക്കൂര്‍ സമയം മാത്രമാണ് ചെലവഴിച്ചത്. താന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ കാവ്യയും അച്ഛനും അമ്മയും ഉണ്ടായിരുന്നു. മന്ത്രിമാരുമായി പരിചയം ഒന്നും തന്നെയില്ല. തന്നെ ഇക്ക എന്നാണ് ദിലീപ് വിളിക്കുന്നത്. ബിസ്നസ് ബന്ധം മാത്രമാണുള്ളത്. ലാഭം ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നും മെഹബൂബ് പറഞ്ഞു.ദിലീപിനെ കുറിച്ച് ഇപ്പോള്‍ നല്ല അഭിപ്രായമാണുള്ളത്. പെന്‍ഡ്രൈവ് ഒന്നും തന്നെ കൊടുത്തിട്ടില്ല. ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ല. എന്ത് പരിശോധനയ്ക്കും താന്‍ തയ്യാറാണ്. ജാമ്യത്തിന് ഇറങ്ങിയ ശേഷമാണ് ദിലീപിനെ കാണുന്നത്. അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും മെഹബൂബ് വ്യക്തമാക്കി.